കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്…

വടക്കഞ്ചേരി: വള്ളിയോട് ആശുപത്രിക്കു സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ ഡ്രൈവറെ വള്ളിയോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് നിസാര പരിക്കേ ഉള്ളു. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ വാഹനഗതാഗതം തടസപ്പെട്ടു. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി കാര്‍ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.