ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച… മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു…

ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. സ്വർണ വ്യാപാരി കുരഞിയൂർ ബാലന്റെ തമ്പുരാൻ പടിയിലെ വീട്ടിലാണ് കവർച്ച. പുറത്ത് പോയി വന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഒന്നാമുക്കാൽ കോടി രൂപ വിപണിയിൽ വില വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.

മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടു. ഇന്നലെ രാത്രിയിലാണ് കവർച്ച. മോഷ്ടാവിന്റെ ദൃശ്യം വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.