
ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വലപ്പാട് കോതകുളം ബീച്ച് പോക്കാക്കില്ലത്ത് ഹരിദാസിന്റെ ഭാര്യ മിനിക്ക് ആണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴുത്തിനും ശരീരമാസകലം വെട്ടി പരിക്കേൽപ്പിച്ച നിലയിലാണ്. കഴുത്തിന് ആഴത്തിൽ പരിക്കേറ്റിട്ടുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. മിനിയെ തൃശൂർ അശ്വിനി ആശൂപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.