കുന്നംകുളത്തെ പെട്രോള്‍ പമ്പിൽ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു..

കുന്നംകുളത്തെ പെട്രോള്‍ പമ്പിൽ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന സ്വദേശി പാറപ്പുറത്ത് വീട്ടില്‍ 19 വയസ്സുള്ള അനസിനാണ് കുത്തേറ്റത്. സംഭവത്തില്‍ ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.