തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ എട്ട് വയസുകാരൻ ഷോക്കേറ്റ് മരിച്ചു. 

തൃശൂര്‍: തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ ആകര്‍ഷ് (എട്ട്) ആണ് വീടിന്റെ എര്‍ത്ത് കബിയോട് ചേര്‍ന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്. കൊടകര എല്‍ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകര്‍ഷ്.

വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ വേണ്ടി പുറത്തിറങ്ങിയതായിരുന്ന ആകര്‍ഷ്. തിരിച്ച്‌ വരുന്നത് കാണാതെ വീട്ടുകാര്‍ തിരഞ്ഞ് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെ.എസ്‌.ഇ.ബി ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോള്‍ എര്‍ത്ത് കമ്ബിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. പഴയ വീടായതിനാല്‍ തന്നെ മണ്‍ചുമരില്‍ ആണിയടിച്ച നിലയിലായിരുന്നു എര്‍ത്ത് കമ്പി സ്ഥാപിച്ചിട്ടുള്ളത്. നിഷ-പ്രകാശ് ദമ്പതികളുടെ ഏകമകനാണ് ആകര്‍ഷ്. കൂടുതല്‍ അന്വേഷണം നടത്തും.