എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍..

പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കൊടുങ്ങല്ലൂരിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോൾ പാലക്കാട്ടെ കാഴ്ച്ചപ്പറമ്പില്‍വച്ചാണ് ഇവരെ പിടികൂടിയത്.

കസ്റ്റഡിയിലുള്ള അ‍ഞ്ചു പേരും എലപ്പുള്ളിപാറ സ്വദേശികളാണ്. കൊലപാതകത്തിന് സഹായം ചെയ്തവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമാണ്. എന്നാൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന രമേശിനായി അന്വേഷണം ഊർജിത്ജമാക്കി പോലീസ്.