സിന്തറ്റിക്ക് മയക്കുമരുന്നുമായി ജിംനേഷ്യം ഉടമസ്ഥൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ..

kanjavu arrest thrissur kerala

തൃശ്ശൂർ പൂത്തോൾ ബീവറേജിന് സമീപം വെച്ച് നടത്തിയ വാഹനപരിശോധനയിലാണ് വിൽപ്പനക്കായികൊണ്ടുവന്ന 4 ഗ്രാം MDMA യുമായി മലപ്പുറം എടപ്പാൾ സ്വദേശി മുണ്ടേങ്ങാട്ടിൽ നൗഫൽ(32), എടപ്പാൾ നെല്ലിശ്ശേരി ആന്തൂർ വളപ്പിൽ വീട്ടിൽ ഷാജഹാൻ (36), എടപ്പാൾ മേലേതിൽ വീട്ടിൽ ജസീം (27)എന്നിവരെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിൽ നൗഫൽ മലപുറം വട്ടക്കുന്നിൽ ജിംനേഷ്യം ക്ലബ് നടത്തുന്നയാളാണ്. വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടറായ ബൈജു കെ.സി പൂത്തോൾ ബീവറേജസിനു സമീപം പട്രോളിങ്ങ് നടത്തുന്നതിനിടയിലാണ് സ്വിഫ്റ്റ് കാറിൽ മൂന്നുപേരെ സംശയാസ്പദമായ രീതിയിൽ കണ്ടത്. ശ്രദ്ധയിൽപെട്ട വാഹനം പരിശോധിച്ചതിലാണ് മാരകമായ സിന്തറ്റിക് ഇനത്തിൽപ്പെട്ട എം.ഡി.എം.എ കണ്ടെടുത്തത്.