ദേശീയപാത പാണഞ്ചേരിയിൽ മിനി ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനും മിനി ലോറിയുടെ ഡ്രൈവർക്കും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
പാലക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന മീൻ കയറ്റി വരികയായിരുന്ന മിനി ലോറിയുടെ ടയർ പഞ്ചർ ആയതിനെ തുടർന്ന് വാഹനം നിർത്തി ടയർ മാറ്റി ഇടുന്നതിന് ശ്രമിക്കുന്നതിനിടെ ബൈക്ക് മിനിലോറി ഡ്രൈവറെയും ഇടിച്ചിട്ട് വാഹനത്തിന്റെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.