പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു…

കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവ് (20) ന് ആണ് പരിക്കേറ്റത്. ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് ഗുണ്ട് പടക്കം അബദ്ധത്തില്‍ പൊട്ടിത്തെറിക്കുക യായിരുന്നു.

അപകടത്തില്‍ യുവാവിന്റെ വലത് കൈപ്പത്തി തകര്‍ന്നു. പരിക്കേറ്റ വൈഷ്ണവിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും അവിടെ നിന്ന് അടിയന്തര ശസ്ത്രക്രിയ വേണ്ടതിനാല്‍ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.