പോക്സോ കേസുകള്‍ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കുന്നു…

policeman-vehcle-thrissur-vartha-news-kerala-police-viyyur

സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കുന്നു. പോക്സോ കേസുകളിൽ കുറ്റപത്രവും വിചാരണയുമെല്ലാം വൈകുന്നത് ചൂണ്ടികാട്ടി പ്രത്യേക സംഘങ്ങളെ രൂപീകരിക്കാൻ ഒരു വർഷം മുമ്പ് സുപ്രീം കോടതിയും നിർദേശിച്ചിരുന്നു.

ഓരോ ജില്ലയിലും ഡി വൈ എസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്. ക്രമസമാധാന ചുമതലയിൽ നിന്നും 44 സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ പോക്സോ സംഘത്തിലേക്ക് പുനർ വിന്യസിക്കാനും തീരുമാനിച്ചു.