മഡ് റെയ്സിങ്ങില്‍ പങ്കെടുക്കാന്‍ ആറ് വയസുകാരന് പരിശീലനം നല്‍കിയ തൃശൂർ സ്വദേശിക്കെതിരെ കേസെടുത്തു…

ആറ് വയസുകാരനെ മഡ് റെയ്സിങ്ങില്‍ പങ്കെടുക്കാന്‍ പരിശീലനം നല്‍കിയ പിതാവിനെതിരെ കേസെടുത്തു. തൃശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളക്ക് എതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസ് എടുത്തത്. ടോയ് ബൈക്കാണ് ഉപയോഗിച്ചതെങ്കിലും പരിശീലനത്തിൽ മുതിർന്നവർക്കൊപ്പമാണ് കുട്ടി പങ്കെടുത്തത്. ഞായറാഴ്ച്ച കാടാങ്കോട് ഭാഗത്ത് ക്ലബ്ബുകാർ സംഘടിപ്പിച്ച മഡ് റെയ്സിങ് പരിശീലനത്തിലാണ് കുട്ടിയെ അച്ഛന്‍ കൊണ്ടുവന്നത്. അപകടകരമായ പരിശീലനത്തിൽ കുട്ടിയെ പങ്കെടുപ്പിച്ചതിനാണ് കേസ്.