![crime 123 thrissur arrested](http://thrissurvartha.com/wp-content/uploads/2020/05/43b9c508-b9ba-4971-a3e8-cd3ac8c6b6e3-696x364.jpg)
തൃശൂർ: വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ യുവാവ് അച്ഛനെയും അമ്മയെയും റോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കാണു കാരണം. അമ്മയുടെ മുഖം വെട്ടേറ്റു തിരിച്ചറിയാനാകാത്ത നിലയിലായി.
അച്ഛന് ഇരുപതോളം വെട്ടേറ്റിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. മകൻ അനീഷ് (30) പൊലീസ് തിരയുന്നു. മകന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ റോഡിലേക്ക് ഓടിയ ഇവരെ പിന്തുടർന്നെത്തി അനീഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.