അതി മാരക ഇനത്തിൽ പെട്ട സിന്തറ്റിക് മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ.

അതി മാരക ഇനത്തിൽ പെട്ട സിന്തറ്റിക് മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ. പഴഞ്ഞി കോട്ടോൽ തായംകുളം വീട്ടിൽ ജാഫർ (25) കരിക്കാട് കരുമത്തിൽ സുധീഷ് (22) ചങ്ങരംകുളം ആലംകോട് വലിയകത്ത് മുഹമ്മദ് അജ്മൽ((31) എന്നിവരാണ് കുന്നംകുളം പോലീസ് നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്. ഇവരിൽ നിന്നും 165 ഗ്രാം മെത്തലിൻ ഡൈ ഓക്സി മെത്താംഫെറ്റമിൻ ( MDMA) പിടിച്ചെടുത്തു. ഇതിന് റീട്ടെയിൽ വിപണിയിൽ 5 ലക്ഷത്തിലധികം രൂപ വിലവരും.

പുതുതലമുറയിൽ പെട്ട ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകൾ തലച്ചോറിനെയാണ് ഗുരുതരമായി ബാധിക്കുന്നത്. ഇത് ഉപയോഗിക്കുന്നവർ അതിവേഗം മയക്കുമരുന്ന് ഉപയോഗത്തിന് അടിമപ്പെടുകയും അതീവ വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും.