
തൃശൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രില്‍ 06, 10 തീയതികളില്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കും.
ഭാഗികമായി റദ്ദാക്കിയവ-1. 2022 ഏപ്രില്‍ 5,9 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 2. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്(ട്രെയിന്‍ നമ്ബര്‍ 16341) ഏപ്രില്‍ 6, 10 തീയതികളില്‍ എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും
3. ഏപ്രില്‍ 5,9 തീയതികളില്‍ കാരായ്ക്കലില്‍ നിന്ന് പുറപ്പെടുന്ന എറണാകുളം എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16187) വടക്കാഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും. 4. ഏപ്രില്‍ 5,9 തീയതികളില്‍ ചെന്നൈ എഗ്‌മോറില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്‌സ്‌പ്രസ് (ട്രെയിന്‍ നമ്ബര്‍ 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.
5. ഏപ്രില്‍ 5ന് ബാനസവാടിയില്‍ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്ബര്‍ 12684) മുളങ്കുന്നത്തുകാവില്‍ സര്‍വീസ് അവസാനിക്കും
പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍-1. 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു എക്സ്പ്രസ് ട്രെയിന. 2. 06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍. 3. 06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിന്‍.