ചേർപ്പ് – തൃപ്രയാർ റോഡിൽ നിലവിലുള്ള ചിറയ്ക്കൽ ഹെർബെർട്ട് കനാൽ പാലം പൊളിച്ച് പുതുതായി നിർമ്മിക്കുന്ന പ്രവർത്തിയുമായി ബന്ധപ്പെട്ട് ഇതുവഴിയുള്ള വാഹനഗതാഗതം ഇന്ന് 05-04-2022 മുതൽ നിരോധിച്ചിരിക്കുന്നു. ചെറിയ വാഹനങ്ങൾക്ക് ഹെർബെർട്ട് കനാൽ പാലത്തിന് സമാന്തരമായി നിർമ്മിച്ചിരിക്കുന്ന സർവീസ് റോഡിലൂടെ കടന്നു പോകാവുന്നതാണ്. അമിതഭാര വാഹനങ്ങൾ ഇതര വഴികളിലൂടെ ഗതാഗതം ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.