തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് നേരിട്ടുവാങ്ങി തൃശ്ശൂർ മേഖലയിൽ വില്പന നടത്തി വന്നിരുന്ന തമിഴ്നാട്, അരിയല്ലൂർ ,തേനൂർ സ്വദേശിയായ അന്തോണി സ്വാമിയെ (48) യാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യയുടെ കീഴിലുള്ള ഷാഡോ പോലീസും മണ്ണുത്തി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
വലിയ ബാഗിലായി കൊണ്ടുവന്നിരുന്ന 2കിലോയിലധികം കഞ്ചാവ് മണ്ണുത്തിയിൽ ആവശ്യകാർക്കുവേണ്ടി വില്പനനടത്തുന്നു എന്നുള്ള രഹസ്യവിവരം തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യയുടെ കീഴിലുള്ള ഷാഡോ പോലീസിനു ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.