ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കേച്ചേരി: തലക്കോട്ടുക്കരയിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെ മിനി ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു അപകടം. തലക്കോട്ടുക്കര തെക്കെക്കര പരേതനായ ദേവസ്സിയുടെ മകൻ ഡൊമനികാണ് (49) ആണ് മരിച്ചത്.