
ഒന്നാം ക്ലാസ് പ്രവേശനത്തിനു നിലവിലുള്ള രീതി തുടരും എന്നും അഞ്ചാം വയസ്സിൽ പ്രവേശനം നൽകും എന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പിലാകുമ്പോൾ ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിലാണ് എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.