ബോൾ തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു…

ഇരിഞ്ഞാലക്കുട: ബോൾ തൊണ്ടയിൽ കുടുങ്ങി 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി ഓലിപറമ്പിൽ നിധിന്റെ മകൻ നീരവ് കൃഷ്ണയാണ് മരിച്ചത്.കളിക്കുന്നതിനിടെ ചെറിയ ബോൾ വിഴുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മ- ദീപ സഹോദരി- ഇനിയ.