
2016 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ അരണാട്ടുക്കര മണപ്പുറം വീട്ടിൽ ജോണിയെയാണ് (54) തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജ് ബിന്ദു സുധാകരൻ 7 വർഷം കഠിനതടവിനും 50,000/- പിഴയും ശിക്ഷ വിധിച്ചത്.
സംഭവവുമായി ബന്ധപ്പട്ട് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ തൃശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി.വി. സിന്ധുവാണ് കേസ് രജിസ്റ്റർ ചെയ്തത്. ടൌൺ വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന വി.കെ രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി, പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.