2019 വർഷത്തിൽ കോടതിയിൽ നിന്നും ചാടിപ്പോയ തൃശ്ശൂർ കോലഴി എക്സൈസിൻെറ സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയായ അഞ്ചേരി സ്വദേശി ബാംഗ്ളൂരുവിൽ നിന്നും പിടികൂടിക്കൂടി..

2019 വർഷത്തിൽ കോടതിയിൽ നിന്നും ചാടിപ്പോയ തൃശ്ശൂർ കോലഴി എക്സൈസിൻെറ സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയായ അഞ്ചേരി സ്വദേശിയായ കണ്ണമ്പുഴ വീട്ടിൽ വിനു എന്ന അജിവിത്സനെ (47) യാണ് വെസ്റ്റ് പോലീസ് ബാംഗ്ളൂരുവിൽ നിന്നും പിടികൂടിയത്.

2019 ൽ പ്രതി സ്വയം കീഴടങ്ങാനായി കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കോടതി ഇയാളെ റിമാൻറ് ചെയ്ത് ജയിലിലേക്ക് മാറ്റുന്നതിനായി പോലീസിനെ ഏല്പിക്കുന്നതിന് മുൻപ് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. ഇക്കാര്യത്തിന് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിച്ച് വരികയായിരുന്നു.

ഗോവ, മൈസൂർ തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിൽ ഒളിച്ചു കഴിയുകയായിരുന്ന പ്രതി ബാംഗ്ളൂരിൽ കുക്കിൻെറ ജോലിചെയ്ത് വരുന്നതിനിടയിലാണ് കെൽട്രോൺ സിറ്റിയിൽ നിന്നും വെസ്റ്റ് പോലീസ് തന്ത്രപരമായി പിടികൂടിയത്.