ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്…

ഗുരുവായൂർ: പുന്നത്തൂർ ആനക്കോട്ട റോഡിൽ നാരായണംകുളങ്ങര അമ്പലത്തിനടുത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കാവീട് സ്വദേശികളും ബൈക്ക് യാത്രികരുമായ ചെറുപറമ്പിൽ ജയരാജൻ, ഭാര്യ ജിഷ, മകൻ അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റു. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു അപകടം.

ബൈക്കിനെ ഇടതുവശത്തുകൂടി മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇരു വാഹനങ്ങളും ഇടിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരെയും ആദ്യം മുതുവട്ടൂർ രാജ ആശുപത്രിയിലും പിന്നീട് കുന്നംകുളം റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.