കുന്നംകുളം: എം.ഡി.എം.എ അടക്കമുള്ള ലഹരി വസ്തുക്കളുമായി നാലു പേർ പിടിയിൽ. പുന്നയൂർക്കുളം സ്വദേശി ഫെബിൻ പെരുമ്പിലാവ് സ്വദേശികളായ ഷൈൻ, ഷാനിദ്, അകതിയൂർ സ്വദേശി ജീവൻ, എന്നിവരാണ് പിടിയിലായത്.
തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കുന്നംകുളം എ.സി.പി സിനോജിന്റെ നേതൃത്വത്തിൽ കുന്നംകുളം പോലീസും ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് വിവിധ മേഖലകളിൽ നിന്നായി ഇവർ പിടിയിലായത്