മൂന്നാർ ചിത്തിരപുരം വ്യൂ പോയിന്റ് സമീപം കാഴ്ചകൾ കണ്ടിരുന്ന നാലംഗ സംഘത്തിൽ ഒരാൾ ഇടിമിന്നലേറ്റ് മരിച്ചു…

rest in peacer dead death lady women

മൂന്നാർ ചിത്തിരപുരം വ്യൂ പോയിന്റ് സമീപം കാഴ്ചകൾ കണ്ടിരുന്ന നാലംഗ സംഘത്തിൽ ഒരാൾ ഇടിമിന്നലേറ്റ് മരിച്ചു.

ഇന്ന് രാവിലെയായിരുന്നു നാലംഗ സംഘം മൂന്നാർ സന്ദർശനത്തിന് എത്തിയത്. ചിത്തിരപുരം വ്യൂ പോയിന്റ് സമീപം പാറയിൽ കയറിയിരുന്ന് ചിത്രം പകർത്തുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. തൃശ്ശൂർ കുരിയച്ചിറ സ്വദേശി കുന്നൻകുമരത്ത് ലൈജു ജോസ് (34) ആണ് ഇടിമിന്നലേറ്റ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തൃശ്ശൂർ പടവരാട് സ്വദേശി സുമൻ സൈമനും (34) ഇടിമിന്നലിൽ കാലിന് പരിക്കേറ്റു. വൈകിട്ട് 5.45 നാണ് സംഭവം. ലൈജു ജോസിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.