
തൃശൂര്‍∙ ആറാട്ടുപ്പുഴ മന്ദാരംകടവില്‍ ആറാട്ടിനു ശേഷം തിടമ്പേറ്റാന്‍ നിന്ന ആനകളില്‍ ഒന്ന് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി.
രാവിലെ ഒന്‍പതരയോടെയായിരുന്നു ആറാട്ടുപുഴ മന്ദാരംകടവില്‍ ആന മറ്റൊരാനയെ കുത്തിയത്. ആനകളുടെ പരാക്രമം കണ്ട് ആളുകള്‍ ചിതറിയോടി.
ആനകള്‍ ആളുകളെ ആക്രമിച്ചില്ല. ഭയന്നോടിയ രണ്ടു പേര്‍ക്ക് വീണു പരുക്കേല്‍ക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ആനകളെ നിയന്ത്രണത്തിലാക്കി.
ആനകളെ വേഗം നിയന്ത്രിക്കാന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടായില്ല.