അകലാട് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു…

ചാവക്കാട്: അകലാട് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെ അകലാട് എം.ഐ.സി സ്കൂളിനടുത്ത് വെച്ചായിരുന്നു അപകടം. അകലാട് കാദിരിയപള്ളി കുന്നത്തുപീടിയേൽ മുഹമ്മദ് ഷാഫി (22), മൂന്നൈനി സ്വദേശി സിജിത്ത് (38) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ടു പേരേയും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.