തിരുവനന്തപുരം: അഖിലേന്ത്യാ പൊതുപണിമുടക്ക് മാർച്ച് 28,29 തീയതികളിലേയ്‌ക്ക് മാറ്റി. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പൊതുവേദിയാണ് ഈ വിവരം അറിയിച്ചത്. തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കൺവൻഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.
1- തൊഴിൽ കോഡ് റദ്ദാക്കുക, 2- സ്വകാര്യവൽക്കരണവും സർക്കാർ ആസ്തി വിറ്റയിക്കൽ പദ്ധതിയും നിർത്തിവയ്‌ക്കുക, 3- അവശ്യ പ്രതിരോധ സേവന നിയമം പിൻവലിക്കുക, 4- തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയർത്തുക,
5- കാർഷിക നിയമങ്ങൾ പിൻവലിച്ചശേഷം സംയുക്ത കിസാൻ മോർച്ച സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കുക,6- കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയ്‌ക്കുള്ള നിക്ഷേപം വർധിപ്പിക്കുക. 7- പെട്രോളിയം ഉൽപ്പന്നങ്ങൾക്കുള്ള കേന്ദ്ര എക്‌സൈസ് നികുതി വെട്ടിക്കുറയ്‌ക്കുക, 8- വിലക്കയറ്റം തടയുക, 9- സമ്പന്നർക്കുമേൽ സ്വത്ത് നികുതി ചുമത്തുക,10- ദേശീയ പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.