പന്നിയങ്കര ടോളിൽ പ്രദേശവാസികൾക്ക് അനുവദിച്ച സൗജന്യ പ്രവേശനം ഇന്ന് അവസാനിക്കും.

പന്നിയങ്കര ടോളിൽ പ്രദേശവാസികൾക്ക് അനുവദിച്ച സൗജന്യ പ്രവേശനം ഇന്ന് അവസാനിക്കും.വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികള്‍ക്ക് അനുവദിച്ച സൗജന്യ പ്രവേശന ദിവസങ്ങള്‍ ഇന്ന് അവസാനിക്കെ തുടര്‍ പ്രവേശന നടപടികള്‍ സംബന്ധിച്ച്‌ അവ്യക്തത.പ്രദേശവാസികളക്കുള്ള ടോള്‍ പ്രവേശനം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം കളക്ടറേറ്റില്‍ സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ യോഗം നടന്നിരുന്നെങ്കിലും അന്തിമ തീരുമാനം ഉണ്ടായില്ല.

തീരുമാനമെടുക്കേണ്ടതു നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയായതിനാല്‍ ഡിമാന്‍ഡുകള്‍ അഥോറിറ്റിയെ അറിയിക്കാന്‍ മാത്രമേ കഴിയു. ടോള്‍ ബൂത്തില്‍ നിന്നും 20 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് മാസം 285 രൂപയ്ക്ക് പ്രതിമാസ പാസെടുത്തു യാത്ര ചെയ്യാമെന്നാണ് അഥോറിറ്റിയും കരാര്‍ കമ്പനിയും നേരത്തെ എടുത്തിട്ടുള്ള തീരുമാനം.

ഇന്നത്തെ കൂടി സൗജന്യ പ്രവേശനം കഴിയുമ്പോള്‍ മറ്റു നിര്‍ദേശങ്ങ ളുണ്ടായില്ലെങ്കില്‍ ഈ രീതിയില്‍ പാസ് എടുത്തു പോകേണ്ടിവരും. അതല്ലെങ്കില്‍ ഒരു ദിശയിലേക്ക് 90 രൂപയും അപ്പ് ആന്‍ഡ് ഡൗണ്‍ 135 രൂപയുമാണ് കാറുകള്‍ക്കും ചെറിയ വാഹനങ്ങള്‍ക്കുമുള്ള ടോള്‍ നിരക്ക്.