സംസ്ഥാന ബഡ്ജറ്റ്: നാട്ടികക്ക് 130 കോടി..

സംസ്ഥാന ബജറ്റിൽ നാട്ടിക നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്ക് 130 കോടി രൂപ വകയിരുത്തിയതായി സി.സി. മുകുന്ദൻ എംഎൽഎ അറിയിച്ചു. റോഡിൻ്റെ വികസനത്തിനും നവീകരണത്തിനും കുടുതൽ ഊന്നൽ നൽകിയിട്ടുണ്ടെന്നും എംഎൽഎ വ്യക്തമാക്കി. അന്തിക്കാട് ആധുനീക രീതിയിലുള്ള കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നതിന് 3 കോടി രൂപ വകയിരുത്തി.

വലപ്പാട് കോതകുളം മിനി ഹാർബർ നിർമ്മാണത്തിന് മുന്നോടിയായി ഇൻവസ്റ്റിഗേഷൻ നടത്തുന്നതിനായി 65 ലക്ഷം രൂപയും , തളിക്കുളം മുതൽ ചിലങ്ക ബീച്ച് വരെ പുലിമുട്ടുകൾ നിർമ്മിക്കുന്നതിന് 25 കോടി രൂപയും, തളിക്കുളം അറപ്പത്തോട് പാലം നിർമ്മിക്കുന്നതിന് 3 കോടി രൂപയും ,

പാറളം ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിന് 3.5 കോടി രൂപയും, ശാസ്താം കടവ്- കോടന്നൂർ – ചാക്യാർ കടവ് ബിഎം ബി സി പ്രവൃത്തി ചെയ്യുന്നതിന് 7 കോടി രൂപയും , ചേർപ്പ് – ത്യപ്രയാർ റോഡിൽ കണ്ണോളി ക്ഷേത്രം മുതൽ ചിറക്കൽ പാലം വരെ റോഡ് ഉയർത്തിയുള്ള പുനരുദ്ധാരണ പ്രവൃത്തി ചെയ്യുന്നതിന് 3.5 കോടി രൂപയും , ചേർപ്പ് – തൃപ്രയാർ റോഡ് 4 / 500 മുതൽ 5/500 വരെയും 6/ 450 മുതൽ 13/900 വരെ ബിസി ഓവർലെ പ്രവൃത്തി ചെയ്യുന്നതിന് 4 കോടി രൂപയും ,

ചിറക്കൽ കൊറ്റം കോട് റോഡ് പുനരുദ്ധാരണ പ്രവൃത്തി ചെയ്യുനതിന് 68 ലക്ഷം രൂപയും , ചേനം – മുള്ളക്കര റോഡിൽ ചെയ്നേജ് 0 / 400 ലും ചെയ്നേജ് 2 / 500 ലും രണ്ട് പാലങ്ങളുടെ നിർമ്മാണത്തിന് 5.50 കോടി രൂപയും , കോടന്നൂർ കുണ്ടോളിക്കടവ് റോഡിന്റെ നിർമ്മാണത്തിന് 3 കോടി രൂപയും, കുണ്ടോളിക്കടവ് – പുള്ള റോഡ് ബി എം ബി സി പ്രവൃത്തി ചെയ്യുന്നതിന് 7 കോടി രൂപയും ,

തളിക്കുളം – നമ്പിക്കടവ് സ്നേഹതീരം റോഡ് ബിഎംബിസി പ്രവൃത്തി ചെയ്യുന്നതിന് 2.50 കോടി രൂപയും , പെരിങ്ങോട്ടുക്കര – കിഴുപ്പിളിക്കര – കരാഞ്ചിറ – അഴിമാവ് കടവ് റോഡ് ബിഎംബിസി പ്രവൃത്തി ചെയ്യുന്നതിന് 5 കോടി രൂപയും, തേവർ റോഡ് ബിഎംബി സി പ്രവൃത്തി ചെയ്യുന്നതിന് 4.50 കോടി രൂപയും ,

ആലപ്പാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്ഫ്ലാറ്റ് ടൈപ്പ് ക്വാർട്ടേഴ്സ്, ഐ.പി ബ്ലോക്ക് , ലാബ് കെട്ടിടങ്ങളുടെ നിർമ്മാണം എന്നീ പ്രവൃത്തികൾക്കായി 10 കോടി രൂപയും , സി എച്ച് സി അന്തിക്കാടിന് പുതിയ ഐ.പി ബ്ലോക്ക് കെട്ടിട നിർമ്മാണത്തിന് 5 കോടി രൂപയും , വലപ്പാട് കോതകുളത്ത് സർദാർ ഗോപാലകൃഷ്ണൻ സ്മാരക സാംസ്ക്കാരിക സമുച്ഛയ നിർമ്മാണത്തിനായി 5 കോടി രൂപയും.

ചേർപ്പ് സി എച്ച് സി യിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഐ.പി ബ്ലോക്ക് , ഫ്ലാറ്റ് ടൈപ്പ് ക്വാർട്ടേഴ്സ് , ലാബ് എന്നിവയുടെ കെട്ടിട നിർമ്മാണത്തിന് 25 കോടി രൂപയും , അവിണിശ്ശേരി എറക്കത്താഴം പാലം നിർമ്മാണത്തിന് 2 കോടി രൂപയും വകയിരുത്തിയതായും സി സി മുകുന്ദൻ എം എൽ എ അറിയിച്ചു.