അനധികൃത മദ്യവും നിർമ്മാണ ഉപകരണങ്ങളും പിടികൂടി..

എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിൽ കടങ്ങോട് പാറപ്പുറം ജംഗ്ഷന് സമീപത്തു നിന്നും 10 ലിറ്റർ അനധികൃത മദ്യവും, വാറ്റു ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. പാലക്കാട് ജില്ലയിലെ ചാത്തമംഗലം തേവർമണിവീട്ടിൽ കുട്ടൻ (44) എന്നയാളെയാണ് അനധികൃതമദ്യവും വാറ്റ് ഉപകരണങ്ങളുമായി എരുമപ്പെട്ടി SI അബ്ദുൾഹക്കിം. കെ അറസ്റ്റ് ചെയ്തത്.