സംസ്ഥാന ബജറ്റിനെപ്പറ്റി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ പ്രതികരണം..

Thrissur_vartha_district_news_malayalam_LULU_yusufali

ധനമന്ത്രി കെ. എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഭക്ഷ്യ സുരക്ഷയ്ക്കും കേരളത്തിൻ്റെ പൊതുവായ വികസനത്തിന് ആക്കം കൂട്ടുന്നതാണ്. വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കുന്നത് ഈ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ എത്താൻ സഹായകരമാകും.

അതുപോലെ കേരളത്തിൻ്റെ തനതു ഉല്പന്നങ്ങളുടെ ആഗോള വിപണനം ലക്ഷ്യമാക്കിയുള്ള മിനി ഫുഡ് പാർക്കുകൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന കർഷകർക്കും മറ്റും ഏറെ ഉപകാരപ്രദമാകും.

വിനോദ സഞ്ചാരം, വിവര സാങ്കേതിക വിദ്യ, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ നൽകിയ പ്രാധാന്യം കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്ത് വരുവാനും അതുവഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഇടയാക്കും. ആരോഗ്യ മേഖലയിൽ നൽകിയ ഊന്നൽ സംസ്ഥാനത്തിൻ്റെ പൊതുജനാരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നൈപുണ്യത്തിന് നൽകിയ പ്രാധാന്യം യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും.