ചാവക്കാട് അകലാട് മൊയ്ദീന്‍ പള്ളി പരിസരത്ത് ലോറി പിറകോട്ട് എടുക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ തട്ടി പോസ്റ്റ് ഒടിഞ്ഞു. കര്‍ണാടകയില്‍ നിന്ന് വരികയായിരുന്ന ലോറിയിലെ ജീവനക്കാര്‍ മൊയ്ദീന്‍ പള്ളി പരിസരത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം യാത്രതുടരുന്നതിന് വേണ്ടി ലോറി പുറകോട്ട് എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വൈദ്യുതി കമ്പിയും പൊട്ടിയിട്ടുണ്ട്. കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തി സിഗ്നല്‍ പുനസ്ഥാപിച്ചു.