കേരളത്തിൽ മാർച്ച് 6,7,8 തീയതികളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇന്ന് വൈകുന്നേരംവരെ ( മാർച്ച് 5)വരെ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്ര ന്യുന മർദ്ദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു – തെക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.