ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ ഇനി റിസർവേഷൻ വേണ്ട…

തൃശ്ശൂർ : തീവണ്ടിയോട്ടം സാധാരണനിലയിലായതോടെ ഭിന്നശേഷിക്കാർക്കുള്ള കോച്ചുകളിൽ റിസർവേഷനില്ലാതെ യാത്ര ചെയ്യാം. ഓപ്പൺ ടിക്കറ്റ് എടുത്താൽ മതിയാകും. ഭിന്നശേഷിക്കാർക്ക് അനുവദിച്ചിരിക്കുന്ന ഇളവുകൾ പ്രകാരമുള്ള ടിക്കറ്റായിരിക്കും നൽകുക.

തമിഴ്‌ നാട്ടിൽ നിന്നുള്ള ഭിന്നശേഷിക്കാരുടെ സംഘടന നൽകിയ നിവേദനത്തെത്തുടർന്നാണ് ഇപ്പോൾ തീരുമാനമെടുത്തത്. എല്ലാ വണ്ടികളിലും ഭിന്നശേഷിക്കാരുടെ കോച്ചുകൾ ഉറപ്പാക്കണമെന്ന നിർദേശവും റെയിൽവേ മന്ത്രാലയം നൽകിയിട്ടുണ്ട്.