കൂട്ടം തെറ്റിയ വിദ്യാർത്ഥി എത്തിയത് 25 കിലോമീറ്റർ അകലെ. മിനിറ്റുകൾ ക്കുള്ളിൽ കണ്ടെത്തി കൺട്രോൾ റൂം പോലീസ്…

policeman-vehcle-thrissur-vartha-news-kerala-police-viyyur

അക്വാട്ടിക് മത്സരങ്ങൾ കഴിഞ്ഞ് വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും അധ്യാപകർ കുട്ടികളോടൊത്ത് ബസ്സിൽ കയറി. ശക്തൻ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ മറ്റൊരു ബസ്സിൽ കയറുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും ഇറങ്ങി.

എന്നാൽ ക്ഷീണം കാരണം ഒരു കുട്ടി ബസ്സിലെ സീറ്റിൽ ഇരുന്ന് ഉറങ്ങിപ്പോയി. ബസ്സിൽ തിരക്കുണ്ടായിരുന്നതിനാൽ എല്ലാ കുട്ടികളും ഇറങ്ങിയതെന്നാണ് അദ്ധ്യാപകർ കരുതിയത്. കുട്ടിയെ കാണാനില്ല എന്ന് മനസ്സിലാക്കിയ അദ്ധ്യാപകർ തെരച്ചിൽ തുടങ്ങുകയും അവർ അവിടേക്ക് വന്ന ബസ്സ് അന്വേഷിക്കുകയും ചെയ്തു. അപ്പോഴേക്കും ബസ്സ് പോയിരുന്നു.

കാണാതായ വിദ്യാർത്ഥിയുടെ ഫോട്ടോ പോലീസുദ്യോഗസ്ഥർ ബസ് ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതോടെ, വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന ബസ്സിലെ കണ്ടക്ടർ കുട്ടിയെ തിരിച്ചറിയുകയും പോലീസ് കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും, പോലീസുദ്യോഗസ്ഥരെത്തി, വിദ്യാർത്ഥിയെ കൂട്ടികൊണ്ടുവരികയും ചെയ്തു.

കുട്ടിയെ കണ്ടെത്തുന്നതിന് പരിശ്രമിച്ച പോലീസുദ്യോഗസ്ഥർ: സബ് ഇൻസ്പെക്ടർ വി.എസ്. സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഒ.വി. സാജൻ, റബീക്ക് റഹ്മാൻ, അപ്പു സുരേഷ്.