നിർബന്ധിപ്പിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചുകാരൻ കുഴഞ്ഞു വീണ്…

kanjavu arrest thrissur kerala

നിർബന്ധിപ്പിച്ച് കഞ്ചാവു ബീഡി വലിപ്പിച്ച് പതിനഞ്ചുകാരൻ കുഴഞ്ഞു വിണസംഭവത്തിലാണ് കൊഴുക്കുള്ളി പണക്കാരൻ വീട്ടിൽ വിജേഷിനെ (ഡാഡു) (19) വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതി പുല്ലഴിയിലുള്ള ബന്ധുവിൻെറ വീട്ടിൽ താമസിച്ചുവരികയായിരുന്നു.

പ്രായപൂർത്തിയാകാത്ത മകനെ കൊണ്ട് കഞ്ചാവു വലിപ്പിച്ചുവെന്ന പുല്ലഴി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വെസ്റ്റ് പോലീസ് കേസെടുത്തത്. കെ.സി ബൈജുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പുല്ലഴിയിലുള്ള പാറ ഗ്രൌണ്ടിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

പ്രതി കഴിഞ്ഞ 22 –ാം തിയ്യതി വൈകീട്ടാണ് പുല്ലഴി പാറ ഗ്രൗണ്ടിൽ വച്ച് കഞ്ചാവുനിറച്ച ബീഡി പതിനഞ്ചുകാരനെ നിർബന്ധിപ്പിച്ച് വലിപ്പിച്ചത്. കുഴഞ്ഞു വീണ് അബോധവസ്ഥയിലായ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.