തിരുവനന്തപുരം എക്സൈസ് സ്കോഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് പാലക്കാട് വടക്കഞ്ചേരി ആമകുളത്ത് വെച്ച് 190 കിലോ കഞ്ചാവ് പിടികൂടി. കായംകുളത്ത് വെച്ച് ഇവർ കഞ്ചാവ് കൊണ്ടുവന്ന കാർ പിടികൂടുകയായിരുന്നു.
പാലക്കാട് എലപ്പുള്ളി പാറ സ്വദേശിക ശിവകുമാർ (45), പട്ടാമ്പി കൂടല്ലൂർ രാജേഷ് (41), തൃശ്ശൂർ നെടുപുഴ സ്വദേശി അമർജിത് (28), തൃശൂർ വടൂക്കര ഷെറിൻ (34), എന്നിവരാണ് പ്രതികൾ. മാർക്കറ്റിൽ രണ്ട് കോടിയോളം വില വരുന്ന കഞ്ചാവ് ആണ് പിടികൂടിയത്. അണക്കപാറ ഗോഡൗണിൽ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ പാലക്കാട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ സ്പിരിറ്റ് കഞ്ചാവ് പിടിച്ചതായ സ്കോഡ് അംഗങ്ങളാണ് പിടികൂടിയത്.