കേരളത്തിലും ഹിജാബ് വിലക്കിന് സമാനമായ നടപടിയുമായി വയനാട് മാനന്തവാടിയിലെ സ്‌കൂള്‍ രംഗത്ത്.

മാനന്തവാടി: തലയില്‍ തട്ടമിട്ട് എത്തിയ വിദ്യാര്‍ഥിനിയെ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ ക്ലാസില്‍ നിന്നും പുറത്താക്കി. സംഭവം അന്വേഷിക്കാനെത്തിയ രക്ഷിതാവിനോട് സ്‌കൂളില്‍ ഷാള്‍ അനുവദിക്കാനാ വില്ലെന്നും ആവശ്യമെങ്കില്‍ കുട്ടിക്ക് ടി.സി നല്‍കാമെന്നുമായിരുന്നു സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പ്രതികരണം.

എന്തിനാണ് കൊച്ചുകുട്ടികളെ ഇങ്ങനെ നടത്തിക്കണമെന്ന് നിങ്ങള്‍ വാശി പിടിക്കുന്നതുമാണ് കുട്ടിയുടെ പിതാവിനോട് പ്രിന്‍സിപ്പാള്‍ ചോദിക്കുന്നത്.

ഷാള്‍ അണിഞ്ഞുകൊണ്ട് കുട്ടിയെ പഠിപ്പിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അനുവദിക്കാത്തതിന്റെ പേരിലാണ് ടി.സി വാങ്ങുന്നതെന്ന് അപേക്ഷയില്‍ എഴുതിക്കോളൂ എന്നും പ്രിന്‍സിപ്പാള്‍ പറയുന്നുണ്ട്. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ രക്ഷിതാക്കള്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.