ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിലെ പ്രധാന താന്ത്രിക ചടങ്ങായ ഉത്സവബലി ഉത്സവം എട്ടാം ദിനമായ ഇന്ന് തിങ്കളാഴ്ച നടക്കും. രാവിലെ പന്തീരടി പൂജയ്ക്ക് ശേഷം ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ.
ഗുരുവായൂരപ്പന്റെ ഭൂതഗണങ്ങളെ മുഴുവൻ പാണികൊട്ടി മന്ത്രപുരസ്സരം ആവാഹിച്ച് വരുത്തി ബലികൊടുത്ത് തൃപ്തിപ്പെടുത്തുന്നതാണ് ചടങ്ങ്. ക്ഷേത്രത്തിൽ ചൊവ്വാഴ്ച പള്ളിവേട്ട ചടങ്ങുകൾ നടക്കും.