കെട്ടിടത്തിനു മുകളിൽ നിന്നും ചാടി യുവതിക്കും യുവാവിനും പരിക്ക്…

ചാവക്കാട്: ചാവക്കാട് പഴയ നഗരസഭ കെട്ടിടത്തിന് മുകളിൽ നിന്നും കുടുംബശ്രീ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലേക്ക് ചാടിയ യുവതിക്കും യുവാവിനും പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ രണ്ടു പേരേയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയും യുവാവും ചാവക്കാട് സ്വദേശികളാണ്.