ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു…

പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഈശ്വരമംഗലത്ത് താമസിക്കുന്ന റഫീഖ് ആണ് മരിച്ചത്. പരിക്കേറ്റ ഇവരുടെ മകൻ ജിഫിൻ (13) നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും.

നരിപ്പറമ്പ് സ്വദേശിയും മീൻ കച്ചവടക്കാരനുമായ ഹനീഫ എന്നവരെ തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. കച്ചവടത്തിനായുള്ള മത്സ്യവുമായി പോവുകയായിരുന്ന ബൈക്കും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.