ദേശീയപാതയിലെ ചുവന്നമണ്ണിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ടോറസ് ഇടിച്ച് അപകടം.

പട്ടിക്കാട്. ദേശീയപാതയിലെ ചുവന്നമണ്ണിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ടോറസ് ഇടിച്ച് അപകടം. തമിഴ്‌നാട്ടിൽ നിന്നും എറണാകുളത്തേക്ക് കല്ല് കയറ്റിവന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും അങ്കമാലി സ്വദേശിയായ ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. പളനിയിൽ നിന്നും പേപ്പറുമായി പോയിരുന്ന ചരക്ക് ലോറി വിശ്രമത്തിനായി ദേശീയപാതയുടെ അരികിൽ നിർത്തിയിട്ടതാണ് അപകട കാരണം.