കാർ വാടകയ്ക്കെടുത്ത് പണയം വച്ച കേസിലെ പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു..

കയ്പമംഗലം: കാർ വാടകയ്ക്കെടുത്ത് പണയം വച്ച കേസിലെ പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം പുന്നയ്ക്ക ബസാർ സ്വദേശി പന്തയ്ക്കൽ ഷാരൂഖിനെ(22)യാണ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ വച്ചാണ് ഷാരൂഖ് പിടിയിലായത്.

2021 ഫെബ്രുവരിയിലാണ് മതിലകം പൊക്ലായ് സ്വദേശി കോഴിപറമ്പിൽ വേണുഗോപാലിന്റെ സ്വിഫ്റ്റ് കാർ ഒരാഴ്ചത്തേക്ക് വാടകയ്ക്ക് എടുത്തത്.


വാടകയ്ക്കെടുത്ത കാർ ഷാരൂഖ് വാടാനപ്പള്ളി സ്വദേശി അജ്മലിനും അജ്മൽ എറണാകുളം സ്വദേശിയായ ഷെറിൻ തോമസ്, സജാസ് എന്നിവർക്കും പണയം വെച്ചതായി പൊലീസ് പറഞ്ഞു. പണയം വച്ച കാർ പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. ഷാരൂഖിനെതിരെ കയ്പമംഗലം പൊലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസ് നിലവിലുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.