കുന്നംകുളം:5 ഗ്രാം എം.ഡി.എം.എ യുമായി 3 യുവാക്കളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ എരുമപ്പെട്ടി ഇന്‍സ്പെക്ടര്‍ കെ.കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കില്‍ വരുകയായിരുന്ന മൂന്ന് പേരെ വെള്ളറക്കാട് വെച്ചാണ് പിടികൂടിയത്.
കുന്നംകുളം സീനിയര്‍ ഗ്രൗണ്ട് സ്വദേശികളായ ചുങ്കത്ത് സച്ചിന് (24), വെള്ളത്തേരി സ്വദേശി വലിയകത്ത് വീട്ടില്‍ ജാബിര്‍ (24), പേരാലില്‍ സഞ്ജയ് ജിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. കച്ചവടക്കാരനായ ജാബിര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.