പെരിങ്ങോട്ടുകര: മൂന്നും കൂടിയ സെൻ്ററിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിൽ മോഷണം. മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ഓഫീസിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു.
ഓഫീസിലെ കമ്പ്യൂട്ടർ, പ്രിന്റർ, തപാൽ ഉരുപ്പടികൾ, ആർഡി രേഖകൾ, ഫർണീച്ചറുകൾ എന്നിവ കത്തി നശിച്ചയിൽ ഉൾപ്പെടും. ഉരുപ്പടികളിൽ പാസ് പോർട്ട്, ആധാർ, പാൻ കാർഡ് തുടങ്ങിയ രേഖകൾ ഉൾപ്പെട്ടിട്ടുണ്ട്. രാവിലെ തുറക്കാനെത്തിയ ജീവനക്കാരിയാണ് സംഭവം ആദ്യം അറിഞ്ഞത്. പിന്നീട് അന്തിക്കാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.