മൂർഖൻ്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി..

വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽ തിങ്കളാഴ്ച 4.30-ഓടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിൽ. തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതി.

തിങ്കളാഴ്ച മുന്നുമണിയോടെ സ്ഥലത്തെത്തിയ സുരേഷ് പാമ്പ് ഒളിച്ചിരുന്ന കൽക്കെട്ട് പൊളിച്ചുമാറ്റി. പുറത്തുചാടിയ പാമ്പിനെ വാലിൽ തൂക്കിയെടുത്ത് ചാക്കിൽ കയറ്റാൻ ശ്രമിച്ചു. മൂന്നുതവണ ചാക്കിൽ കയറിയെങ്കിലും ഉടൻ തന്നെ പാബ് പുറത്തിറങ്ങി. വീണ്ടും ചാക്കിനുള്ളിൽ കയറ്റാനുള്ള ശ്രമത്തിനിടയിലാണ് ഏഴടി നീളമുള്ള മൂർഖൻ സുരേഷിന്റെ വലതു തുടയിൽ കടിചത്. ഉടൻ പിടിവിട്ടെങ്കിലും വീണ്ടും പാമ്പിനെ പിടിച്ച് ടിന്നിലാക്കി.