ധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വൺ ക്ലാസ് വൺ ടിവി ചാനൽ’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2022-23 ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി.
കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സ്കൂളുകൾ അടച്ചിട്ടതോടെ നമ്മുടെ വിദ്യാർഥികൾക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാർഥികൾക്ക് രണ്ടു വർഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സർക്കാർ സ്കൂളുകളിലെ ഈ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടി വൺ ക്ലാസ് വൺ ചാനൽ പദ്ധതി ആരംഭിക്കും. ധനമന്ത്രി പറഞ്ഞു