വടക്കഞ്ചേരി: ഇടയ്ക്കിടെ പുലിയിറങ്ങുന്നതിനെത്തുടർന്ന് വാൽക്കുളമ്പ് മേഖലയിൽ ഒരുവിഭാഗം കർഷകർ ടാപ്പിങ് നിർത്തി. വാൽക്കുളമ്പ്, മാണിക്കപ്പാടം, പല്ലാറോഡ്, കാളാംകുളം എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ച് തവണ പുലിയിറങ്ങിയിരുന്നു. കാളാംകുളത്ത് ആടിനെ കൊല്ലുകയും ചെയ്തു.
വാൽക്കുളമ്പിലും പല്ലാറോഡിലും പുലർച്ചെ ടാപ്പിങ്ങിനിടെയാണ് പുലിയെ കണ്ടത്. പല്ലാറോഡ് മേഖലയിൽ നേരം പുലർന്ന ശേഷമാണ് ഇപോൾ ടാപ്പിങ് നടത്തുന്നത്. ഇത് ഉത്പാദനം കുറച്ചെന്ന് കർഷകർ പറയുന്നു. മാണിക്കപ്പാടത്ത് വീട്ടുമുറ്റം വരെ പുലിവന്നു. ഈ മേഖലയിലുള്ളവർ പേടിയോടെയാണ് പുറത്തിറങ്ങുന്നത്