
സി.പി.എം ജില്ലാ സമ്മേളനം സമാപിച്ചു. സെക്രട്ടറിയായി എം.എം വർഗീസ് തുടരും. പുതിയ ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി നേരിട്ട് ബ്രാഞ്ച് കമ്മിറ്റിയിലും പിന്നീട് മാള ഏരിയാ കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്ന മുൻ സംസ്ഥാന നേതാവും ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ ടി.ശശിധരൻ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെത്തി. കഴിഞ്ഞ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തിയ മുൻ ജില്ലാ കമ്മിറ്റിയംഗം ബാലാജി എം പാലിശേരിയും പുതിയ കമ്മിറ്റിയിലുണ്ട്.