
പുതുക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഉണ്ടായ അടിപിടിയിൽ തലക്ക് അടിയേറ്റ് തമിഴ്നാട് സ്വദേശി മരണപെട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. തച്ചനടി ചന്തപുരയിൽ താമസിക്കുന്ന അബ്ബാസ് (പൊള്ളാച്ചി ആനമല) സ്വദേശിയാണ്.
സ്ഥിരമായി മദ്യപിച്ചു വഴക്ക് ഉണ്ടാക്കുന്ന പ്രകൃതകാരനാണ് അബ്ബാസ് എന്ന് സമീപവാസികൾ പറഞ്ഞു. പ്രതികളായ ബന്ധുക്കളെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിൽ എടുത്തു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.